top of page

AI ഉപയോഗിച്ച് മലയാളം 3D ടെക്സ്റ്റ് എഫക്റ്റുകൾ എങ്ങനെ സൃഷ്ടിക്കാം | Malayalam Typography Tutorial

Writer: Baiju Design
Baiju Design
Mar 15
1 min read

മലയാളം ടൈപ്പോഗ്രാഫിയിൽ പുതിയ പരീക്ഷണങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഡിസൈനർമാർക്ക് ഏറെ സഹായകരമായ ഒരു പുതിയ വീഡിയോ ഞാൻ എന്റെ YouTube ചാനലിൽ പങ്കുവച്ചിട്ടുണ്ട്. സാധാരണയായി Photoshop പോലുള്ള സോഫ്റ്റ്‌വെയറുകളിൽ മണിക്കൂറുകൾ എടുത്ത് തയ്യാറാക്കുന്ന 3D ടെക്സ്റ്റ് എഫക്റ്റുകൾ ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മിനിറ്റുകൾക്കുള്ളിൽ സൃഷ്ടിക്കാം.

ഈ വീഡിയോയിൽ, ഒരു ഡിസൈൻ റെഫറൻസ് എടുത്ത് അതേ സ്റ്റൈലിൽ മലയാളം വാക്കുകൾ എങ്ങനെ രൂപപ്പെടുത്താം എന്ന് സ്റ്റപ്പ്-ബൈ-സ്റ്റപ്പ് ആയി ഞാൻ വിശദീകരിക്കുന്നു. Google Gemini, ChatGPT പോലുള്ള AI ടൂളുകൾ ഉപയോഗിച്ചാണ് ഈ പ്രക്രിയ ചെയ്യുന്നത്. ഉദാഹരണമായി “അടിപൊളി” എന്ന വാക്ക് ഉപയോഗിച്ച് ഒരു ലൈവ് ഡെമോയും വീഡിയോയിൽ കാണിച്ചിരിക്കുന്നു.

PROMPT:Create an image of exact text effects of the Malayalam word: "അടിപൊളി". For Malayalam word use Google unicode font: Anek Malayalam. Keep the same effect of the attachment for the Malayalam word. Generate image in square 1:1 ratio.

മലയാളം ഗ്രാഫിക് ഡിസൈൻ ചെയ്യുന്നവർക്ക്, സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്കും, ടൈപ്പോഗ്രാഫി ഇഷ്ടമുള്ളവർക്കും ഈ ടിപ്പ് വളരെ ഉപകാരപ്പെടും.

പൂർണ്ണമായി മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കാണൂ:

കൂടുതൽ ഡിസൈൻ ടിപ്പുകളും വിശേഷങ്ങളും അറിയാൻ www.baijudesign.com സന്ദർശിക്കുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page